ആലപ്പുഴ: ആറു മാസത്തിൽ കുറയാത്ത കാലയളവിൽ മെഡിക്കൽ /എൻജിനീയറിംഗ് പരീക്ഷ പരിശീലനം നേടുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്ത ഭടന്മാരുടെ മക്കൾക്ക് എൻട്രൻസ് പരിശീലന ഗ്രാന്റിന് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ മറ്റ് രേഖകൾ സഹിതം നവംബർ 25 നകം ജില്ല സൈനിക ക്ഷേമ ഓഫീസിൽ നൽകണം. അപേക്ഷാഫോറത്തിനും വിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 224 5673.