ആലപ്പുഴ: വെളിയനാട് സി.എച്ച്.സിയിലെ ആംബുലൻസ് ഡ്രൈവറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബർ മൂന്നിന് രാവിലെ 11ന് വെളിയനാട് ബ്ലോക്ക് ഓഫീസിൽ നടക്കും. എട്ടാം ക്ലാസ് വിജയവും ഹെവി ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോൺ: 0477- 2753238.