ആലപ്പുഴ: സർവേ - ഭൂരേഖ വകുപ്പിൽ ഡിജിറ്റൽ സർവേ കരാർ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റിൽ നിന്നുള്ള ഹെൽപർ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള എഴുത്ത് പരീക്ഷ 30ന് രാവിലെ 10.30മുതൽ 12.30വരെ നടക്കും. ചേർത്തല എസ്.എൻ കോളേജ്, പുന്നപ്ര കാർമൽ എൻജിനീയറിംഗ് കോളേജ്, ആലപ്പുഴ എസ്.ഡി കേളേജ് എന്നിവിടങ്ങളിലാണ് പരീക്ഷ. ഹാൾ ടിക്കറ്റുകൾ തപാലിൽ അയച്ചിട്ടുണ്ട്. www.entebhoomi.kerala.gov.in ൽ നിന്ന് ഓൺലൈനായും ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.