ആലപ്പുഴ: തണ്ണീർമുക്കം പഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അലോപ്പതി,ആയുർവേദം, ഹോമിയോ വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കിയായിരുന്നു ക്യാമ്പ്. സർവേയിലൂടെ കണ്ടെത്തിയ 111 പേർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആശുപത്രികളിൽ നിന്ന് ലഭ്യമല്ലാത്ത മരുന്നുകൾ പഞ്ചായത്ത് പ്രത്യേക പ്ലാനിൽപ്പെടുത്തി വീടുകളിൽ എത്തിക്കാൻ സ്‌പോൺസർഷിപ്പും സ്വീകരിക്കുന്നുണ്ട്. തണ്ണീർമുക്കം സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. റിസ്വാൻ, ഡോ. കിരൺ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. യേശുദാസ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ജീന എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ വൈസ് പ്രസിഡന്റ് പ്രവീൺ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.മഞ്ജുള ഉദ്ഘാടനം ചെയ്തു.