
മാന്നാർ: അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ബാലസംഘം മാന്നാർ ഏരിയ കമ്മിറ്റി സ്നേഹ സദസ് സംഘടിപ്പിച്ചു. ബാലസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ആദിത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീക്കുട്ടി അദ്ധ്യക്ഷയായി. പ്രസിഡന്റ് അഭിഷേക്, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ജി.ജയകൃഷ്ണൻ, മേഖല കൺവീനർ മധുസൂദനൻ, സുനിൽ കുമാർ, ദിൽജിത്ത്, ദേവിക, അനഘ, ജയകുമാർ എന്നിവർ സംസാരിച്ചു. ഏരിയ രക്ഷാധികാരി മുരളി കാട്ടൂർ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ദിവ്യാത്ഭുത അനാവരണം നടത്തി ശൂന്യതയിൽ നിന്നു ഭസ്മം എടുക്കുക, തിളച്ച എണ്ണയിൽ കൈ മുക്കുക, കരി പഞ്ചസാരയാക്കുക തുടങ്ങി ആൾ ദൈവങ്ങളുടെ രഹസ്യങ്ങൾ തുറന്നുകാട്ടിയ സ്നേഹ സദസിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു.