ഹരിപ്പാട്: ആറാട്ടുപുഴ വെട്ടത്തുകടവ് വാട്ടർ ടാങ്കിനു സമീപം പൈപ്പ്‌ലൈൻ പൊട്ടി സമീപത്തെ ഗുരുക്ഷേത്രം വെള്ളത്തിലായി. ദൈനംദിന പൂജകൾ പോലും നടത്താൻ കഴിയാത്ത അവസ്ഥയാണ്.

ഒരാഴ്ച ആയിട്ടും നന്നാക്കാൻ വാട്ടർ അതോറിട്ടി​ തയ്യാറായിട്ടില്ല. ഫോണി​ലും നേരി​ട്ടും പരാതി​ അറി​യി​ച്ചതായി​ നാട്ടുകാർ പറയുന്നു. പലതവണ ഈ ഭാഗത്ത് പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ട്. പക്ഷേ, ശ്വാശ്വത പരി​ഹാരത്തി​ന് അധി​കൃതർ പരി​ശ്രമി​ക്കുന്നി​ല്ല. എത്രയും വേഗം നടപടി​ ഉണ്ടായി​ല്ലെങ്കി​ൽ ക്ഷേത്ര വിശ്വാസികളും നാട്ടുകാരും വാട്ടർ അതൊറിട്ടി ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമര പരിപാടികൾക്ക് രുപം നൽകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.