
അമ്പലപ്പുഴ: കേരള ഗവ. നഴ്സസ് യൂണിയൻ 2022-23 ജില്ല മെമ്പർഷിപ്പ് കാമ്പയിൻ ആലപ്പുഴ മെഡി. ആശുപത്രിയിൽ കെ.ജി.എൻ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ജി.ഷീബ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ് അദ്ധ്യക്ഷയായി. ആർ.രാധിക, സി.കെ. അമ്പിളി, അനു പോൾ എന്നിവർ സംസാരിച്ചു. ആശുപത്രിയിൽ റഫറൽ സംവിധാനം നടപ്പാക്കുക, സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, എൻ.പി.എസ് ഒഴിവാക്കുക എന്നിവ നടപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സെക്രട്ടറി കെ.കെ. മേരി സ്വാഗതവും ആർ.സുജിത നന്ദിയും പറഞ്ഞു.