ambala
നീർക്കുന്നം മന്നം ജംഗ്ഷന് സമീപം എത്തിയ ഹനുമാൻ കുരങ്ങ്.

അമ്പലപ്പുഴ: ലാഗൂർ ഇനത്തിൽപ്പെട്ട ഹനുമാൻ കുരങ്ങ് നാട്ടുകാർക്ക് കൗതുകമായി. നീർക്കുന്നം മന്നം ജംഗ്ഷന് കിഴക്കു ഭാഗത്താണ് വൈകിട്ട് അതിഥി എത്തിയത്. മതിലിലും മരങ്ങളിലും ചാടി നടന്ന കുരങ്ങ് ആളുകൾ നൽകിയ പഴം, മിഠായി, ബിസ്ക്കറ്റ്, വെള്ളം എന്നിവ കഴിച്ചു. നിരവധി പേർ ഹനുമാൻ കുരങ്ങിനെ കാണാനെത്തി.