
അരൂർ: ദേശീയപാതയിൽ അരൂർ വില്ലേജ് ഓഫീസിന് സമീപം കണ്ടെയ്‌നർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സി.പി.എം അമ്മനേഴം ബ്രാഞ്ച് സെക്രട്ടറിയായ അരൂർ പഞ്ചായത്ത് 21-ാം വാർഡ് കരിക്കാണിച്ചിറ വീട്ടിൽ കെ.ജി. ബാലചന്ദ്രൻ (62) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. അരൂർ ക്ഷേത്രം ജംഗ്ഷനിൽ നടന്ന പുന്നപ്ര - വയലാർ രക്തസാക്ഷിത്വ വാർഷികദിന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:വന്ദന. മക്കൾ: കണ്ണൻ, വിനിത. മരുമക്കൾ: ശ്രുതി,മനു .