ചേർത്തല: വയലാർ രാമവർമ അനുസ്മരണത്തിന്റെ ഭാഗമായി വയലാർ ഫാൻസ് അസോസിയേഷൻ നേതൃത്വത്തിൽ എസ്.എൽ പുരത്തിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നു വയലാർ രാഘവപ്പറമ്പിലേക്ക് ക്യാവ്യസംവാദ യാത്ര നടത്തി. എസ്.എൽപുരത്ത് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ വിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി അദ്ധ്യക്ഷയായി. ഡി.പ്രിയേഷ്‌കുമാർ, ടോംസ് ചമ്പക്കുളം, അളപ്പൻതറ രവി എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ നയിച്ച യാത്രയെ രാഘവപ്പറമ്പിൽ വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടിയും കുടുംബാംഗങ്ങളും ചേർന്നു സ്വീകരിച്ചു. സ്മൃതിമണ്ഡപത്തിലെ വയലാർ ചിത്രത്തിനു മുന്നിൽ മാലചാർത്തി. തുടർന്നു ചന്ദ്രകളഭത്തിൽ നടന്ന അനുസ്മരണ സമ്മേളനം ചേർത്തല ജോയിന്റ് ആർ.ടി.ഒ ജെബി ഐ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആർ.സബീഷ് അദ്ധ്യക്ഷനായി. ജോസഫ് മാരാരിക്കുളം, കരപ്പുറം രാജശേഖരൻ, വെട്ടയ്ക്കൽ മജീദ്, പ്രസന്നൻ അന്ധകാരനഴി, സാബുവർഗീസ്, ലീലാരാമചന്ദ്രൻ, ഡോ.ഇ.ഷീജാജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് പുരോഗമന കലാസാഹിത്യസംഘവും ഇന്ത്യൻപീപ്പിൾസ് തീയറ്റർ അസോസിയേഷനും യുവകലാസാഹിതിയും ചേർന്ന് രാഘവപ്പറമ്പിൽ വയലാർ രാമവർമ്മ അനുസ്മരണം നടത്തും. രാവിലെ എട്ടുമുതൽ പുഷ്പാർച്ചന. തുടർന്നു നടക്കുന്ന കവിസമ്മേളനം കെ.വി.മോഹനൻകുമാർ ഉദ്ഘാടനം ചെയ്യും. വിദ്വാൻ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനാകും.50ഓളം കവികൾ കവിതകളവതരിപ്പിക്കും. 10.30ന് നടക്കുന്ന വയലാർ അനുസ്മരണ സമ്മേളനം ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്യും. അഡ്വ.എൻ.ബാലചന്ദ്രൻ അദ്ധ്യക്ഷനാകും.