മാവേലിക്കര: സാധുജന പരിപാലന സംഘം ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം 30ന് രാവിലെ 10ന് മാവേലിക്കര നഗരസഭ ടൗൺഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ മാവേലിക്കര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സരേഷ് സഹദേവൻ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.സരേഷ്കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് മാവേലിക്കര പടിഞ്ഞാറേ നടയിൽ നവീകരിച്ച അയ്യങ്കാളി സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യും. 3ന് ഘോഷയാത്ര, 3.30ന് സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സരേഷ് എം.പി മുഖ്യാതിഥിയാകും. എം.എസ്. അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തും. കെ.വി. ഗോപിനാഥൻ രചിച്ച ധ്രുവസംഗമം നാടകം പുസ്തക പ്രകാശനം, നഗരസഭ, പഞ്ചായത്ത് ജനപ്രതിനിധികൾക്ക് അനുമോദനം എന്നിവ നടക്കും.