മാവേലിക്കര: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു ചാങ്കൂരേത്ത് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷ പൊന്നമ്മ സുരേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സ്മിത ഓമനക്കുട്ടൻ, സതീഷ് വടുതല, മണ്ഡലം സെക്രട്ടറിമാരായ സുധീഷ് ചാങ്കൂർ, ഉമയമ്മ വിജയകുമാർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം സുധീർ ഖാൻ, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് അമ്പിളി ദിനേശ്, ഏരിയ പ്രസിഡന്റുമാരായ മഹേഷ് വഴുവാടി, വിനീത് ചന്ദ്രൻ, അഭിലാഷ് വിജയൻ, സുജിത്ത് ആർ.പിള്ള, മേഘനാഥ്, അനൂപ് വരേണിക്കൽ എന്നിവർ സംസാരിച്ചു.