lahari-virudha-sadas
കുട്ടമ്പേരൂർ ഉപാസന ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സദസ് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ബി. ഷാജ് ലാൽ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടമ്പേരൂർ ഉപാസന ഗ്രന്ഥശാലയും ഗ്രന്ഥശാല വിമുക്തി ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ സദസ് നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ബി. ഷാജ് ലാൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ചന്ദ്ര വാര്യർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ ക്ലാസിന് നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എൻ.ഡി. നമ്പൂതിരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി റോയി ശാമുവേൽ, ഈശ്വരൻ നമ്പൂതിരി, ശ്രീലത രാജേന്ദ്രൻ, രജനി പ്രകാശ്, കെ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. വൈകിട്ട് ആറിന് ഗ്രന്ഥശാല കെട്ടിടത്തിന്റെ മുൻ വശത്ത് ലഹരിവിരുദ്ധ ദീപം തെളിച്ചു. സുമ സുഭാഷ്, രാജേഷ് കുമാർ, സണ്ണി വർഗീസ് എന്നിവർ നേതൃത്വം നൽകി.