മാന്നാർ: ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽപ്പെട്ട കർഷകർക്ക് കൃഷിയിടാധിഷ്ഠിത ആസൂത്രണം (ഫാം പ്ലാൻ മോഡൽ കൃഷി) പദ്ധതിയിൽ അംഗമാകാൻ മാന്നാർ കൃഷിഭവനിൽ അപേക്ഷ നൽകാം. കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയിലെയും ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയ്യാറാക്കി നൽകും. 10 സെന്റ് മുതൽ 2ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും അതിൽ കൃഷിയോടൊപ്പം കൃഷി അനുബന്ധ മേഖലകളായ പശുവളർത്തൽ, കോഴി, താറാവ് വളർത്തൽ, മത്സ്യം വളർത്തൽ, തേനീച്ച വളർത്തൽ, കാർഷിക ഉത്പന്ന വൈവിദ്ധ്യവത്കരണ വിപണനം എന്നിവ ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ കൃഷിഭവനിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 2022-2023 വർഷം സ്വന്തം പേരിൽ കരം തീർത്ത രസീതിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. അപേക്ഷകൾ ഇന്ന് മുതൽ ശനി വരെ കൃഷിഭവനിൽ സ്വീകരിക്കുമെന്ന് മാന്നാർ കൃഷി ഓഫീസർ പി.സി. ഹരികുമാർ അറിയിച്ചു