t
t

കുട്ടനാട്: മിത്രക്കരി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. സ്റ്റേറ്റ് ലൈബ്രറി ലൈബ്രറി കൗൺസിലിന്റ ആഹ്വാന പ്രകാരം മിത്രക്കരി പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്ന യോഗം ലൈബ്രറി പ്രസിഡന്റ് വി.എൻ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ജി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എക്സൈസ് അസി. ഇൻസ്പെക്ടർ വി. അരുൺ കുമാർ ക്ലാസ് നയിച്ചു. മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിനേഷ് ബാബു, ശശികല സുനിൽ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ. കൃഷ്ണൻകുട്ടി സ്വാഗതവും ലൈബ്രേറിയൻ കെ.ജി. ഷിബു നന്ദിയും പറഞ്ഞു.