photo

ചേർത്തല: വിൽപ്പനയ്ക്കെത്തി​ച്ച ഒന്നര കിലോ കഞ്ചാവുമായി ചേർത്തലയിൽ രണ്ടു യുവാക്കൾ പിടിയിൽ. വിശാഖപട്ടണത്തു നിന്നു ട്രെയി​ൻമാർഗം എത്തിച്ചതാണ് കഞ്ചാവ്. ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് ചക്കാലവെളി ശ്രീകാന്ത് (23), കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് ധർമ്മദൈവത്തിങ്കൽ സുമേഷ് (26) എന്നിവരെയാണ് ചേർത്തല റെയിൽവേ സ്​റ്റേഷന് സമീപത്തു നിന്നു ഇന്നലെ ഉച്ചയോടെ ചേർത്തല പൊലീസ് പിടികൂടിയത്. ഇരുവർക്കുമെതിരെ പട്ടണക്കാട്, മാരാരിക്കുളം സ്​റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട് ഇരുവരെയും റിമാൻഡു ചെയ്തു.