ആലപ്പുഴ: ഓൺലൈൻ ഡെലിവറിക്കായി ചേർത്തല പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിലെത്തിയ ആമസോൺ ഡെലിവറി ജീവനക്കാരനെ നായ കടിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ക്വാർട്ടേഴ്സ് പരിസരത്ത് വെച്ച് കഞ്ഞിക്കുഴി സ്വദേശി രാഹുലിനെ നായ ആക്രമിച്ചത്. ഇവിടെ മാസങ്ങളായി തങ്ങുന്ന നായ യാതൊരു പ്രകോപനവുമില്ലാതെ യുവാവിന് നേരെ പാഞ്ഞടുത്ത് വലതുകാലിൽ കടിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല. ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നേടിയ ശേഷം ആലപ്പുഴ മെഡി. ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്പ്പെടുത്തു.