ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ എടത്വ, തലവടി, തകഴി പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിൽപ്പനയും കടത്തലും നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ നാലംഗ സ്‌ക്വാഡ് രൂപീകരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ എസ്. അനീഷ് കുമാർ, ക്ലർക്ക് വി.എം മനുമോൻ, ഡ്രൈവർ തൻസിൽ, ബോട്ട് ഡ്രൈവർ ശരത്‌ലാൽ എന്നിവരടങ്ങിയതാണ് സ്‌ക്വാഡ്.