ആലപ്പുഴ: നിരന്തരമായി കുടിവെള്ളം മുട്ടിക്കുന്ന വാട്ടർ അതോറിട്ടിക്കും നഗരസഭ ഭരണകൂടത്തിനുമെതിരെ വാട്ടർ അതോറിട്ടിയുടെ വഴിച്ചേരിയിലെ ജില്ലാ കേന്ദ്രത്തിനു മുന്നിൽ ബി.ജെ.പി ആറാട്ടുവഴി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ആറാട്ടുവഴി ഏരിയ പ്രസിഡന്റ് ടി.വി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ.വാസുദേവൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി.പി.ദാസ്, എൻ.ഡി.കൈലാസ്, ഡി.ജി.സാരഥി, ആശാലിൽ.ജി, ശോഭ സുധാത്മജൻ, വി.ബിജു, കെ.വി.സജികുമാർ, എസ്.ഷാജി മോൻ തുടങ്ങിയവർ സംസാരിച്ചു.