ambala
എസ്.എൻ.ഡി.പി യോഗം തോട്ടപ്പള്ളി 321 നമ്പർ ശാഖയിലെ ഗുരുമന്ദിരത്തിൻ്റെ മുൻവശത്തെ പ്രവേശന കവാടത്തിൻ്റെ ചില്ലുകൾ തകർത്ത നിലയിൽ.

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം തോട്ടപ്പള്ളി 321 നമ്പർ ശാഖയിലെ ഗുരുമന്ദിരത്തിന്റെ മുൻവശത്തെ പ്രവേശന കവാടത്തിന്റെ ചില്ലുകൾ അക്രമികൾ തകർത്തു. ഇന്നലെ പുലർച്ചെ പൂജാരി സുരേന്ദ്രൻ ശാന്തി പൂജക്കായി എത്തിയപ്പോഴാണ് വാതിലിന്റെ ഗ്ലാസുകൾ തകർത്ത നിലയിൽ കണ്ടത്. സമീപം ഉണ്ടായിരുന്ന മൈക്കിന്റെ സ്റ്റാന്റുക്കൊണ്ട് അടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം കാണിക്കവഞ്ചി തുറക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരെത്തി പരിശോധനയും നടത്തി.കഴിഞ്ഞ മേയ് മാസം 7 ന് ഇവിടുത്തെ കാണിക്കവഞ്ചി മോഷണം പോയിരുന്നു. പരാതി നൽകിയിരുന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്തിയിരുന്നില്ല. കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ.രാജേഷ് ,യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ, എച്ച്.സലാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സുദർശനൻ, ശാഖ പ്രസിഡന്റ് ആർ.സുനി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.