അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹൽസംഗമം ഇന്ന് നടക്കും. വൈകിട്ട് 7 ന് മദ്‌റസ ഹാളിൽ പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഇമാം ഹസൻഫൈസി പ്രാർത്ഥന നടത്തും. മോട്ടിവേറ്റർ നവാസ് പാലേരി മലപ്പുറം ഉദ്ഘാടനം ചെയ്യും. ഷരീഫ് മൂത്തേടം, അബ്ദുൽഷുക്കൂർ ചെള്ളംപാട് എന്നിവർ പങ്കെടുക്കും. ചടങ്ങിൽ മദ്റസയിൽ അമ്പത് വർഷം പിന്നിട്ട മാവുങ്കൽ നൂർമുഹമ്മദ് മുസ്ലിയാർ, മഹൽ ഉപദേശകസമിതി ചെയർമാൻമാർ, മുൻ പ്രസിഡന്റുമാർ, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതം വിജയം നേടിയവർ എന്നിവരെ ആദരിക്കും.