ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ പറവൂർ പബ്ലിക്ക് ലൈബ്രറി കേരളപ്പിറവി ദിനത്തിൽ പറവൂർ ജംഗ്ഷനിൽ ഹോളിഫാമിലി പള്ളിക്ക് സമീപമുള്ള പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിക്കും. നവംബർ 1ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരികോത്സവവും പുസ്തക വിതരണവും മുൻ മന്ത്രിയും ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥിയാകും. വിവിധ മേഖലകളിൽ അംഗീകാരം നേടിയവരെ ആദരിക്കുന്ന 'അക്ഷരാദരവ്' രണ്ടിന് വൈകിട്ട് 5ന് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വിശിഷ്ടവ്യക്തികളെ ആദരിക്കും. മൂന്നിന് വൈകിട്ട് 5ന് ചരിത്ര സദസ്, നാലിന് വൈകിട്ട് 5ന് സാഹിത്യ സദസ്. നാളെ രാവിലെ 10 മുതൽ കുട്ടികളുടെ മത്സരങ്ങൾ, വൈകിട്ട് 5ന് കഥാ കാവ്യ സായാഹ്നം. 31 ന് വൈകിട്ട് 5ന് അക്ഷരാനുമോദനം, സ്കോളർഷിപ്പ് വിതരണം എന്നിവയുണ്ടാകും. 7ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.