ആലപ്പുഴ: അനശ്വര കവി വയലാർ രാമവർമയുടെ നാൽപ്പത്തിയേഴാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ച് ഹാർമണി മ്യൂസിക് ക്ലബ് അനുസ്മരണം നടത്തി. ഇതോടാനുബന്ധിച്ച് നടത്തിയ സമ്മേളനം ചേമ്പർ ഒഫ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സിഡാം ) ചെയർമാൻ അഡ്വ. പ്രദീപ് കൂട്ടാല ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോയ് സാക്സ് അദ്ധ്യക്ഷത വഹിച്ചു. നസീർ സലാം, സലിം ഹാർമണി, സലിം കുമാർ തുടങ്ങിയവർ സംസാരിച്ചു.