foot
ഫുട്‌ബാൾ

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി ആലപ്പുഴ എസ്.ഡി കോളേജിൽ സെവൻസ് ഫുട്‌ബാൾ മത്സരം നടത്തും. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ ഒമ്പതിന് എ.എം.ആരിഫ് എം.പി മത്സരം ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ സൗമ്യ രാജ് മുഖ്യാതിഥിയാകും. യുവജനക്ഷേമ ബോർഡ് അംഗം എസ്. ദീപു അദ്ധ്യക്ഷത വഹിക്കും. ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ്, യുവജന കമ്മിഷൻ അംഗം ആർ.രാഹുൽ, കേരള വൈസ് ക്യാപ്‌ടൻ ആസിഫ് മുഹമ്മദ്, ജില്ലാ കോഓർഡിനേറ്റർ ജയിംസ് ശാമുവേൽ തുടങ്ങിയവർ പങ്കെടുക്കും.

സമാപന സമ്മേളനോദ്ഘാടനവും വിജയകൾക്കുള്ള സമ്മാന വിതരണവും 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് എച്ച്. സലാം എം.എൽ.എ നിർവഹിക്കും. വിജയികൾക്കുള്ള സമ്മാനതുകയുടെ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കും. യുവജനക്ഷേമ ബോർഡ് അംഗം ടി.ടി. ജിസ്‌മോൻ മുഖ്യാതിഥിയാകും.