p
പെൻഷനേഴ്സ് ഓർഗനൈസേഷൻ മരണാനന്തര ക്ഷേമനിധി തുക ബന്ധപ്പെട്ടവർക്ക് യൂണിറ്റ് ട്രഷറർ എം. പി .പ്രസന്നൻ വിതരണം ചെയ്യുന്നു. ജി തങ്കമണി ,വി .രാധാകൃഷ്ണൻ, ബേബി പാറക്കാടൻ എന്നിവർ സമീപം.

ആലപ്പുഴ: വർഷങ്ങളായി മുടങ്ങി കിടക്കുന്ന കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് വിതരണം ചെയ്യാനുള്ള ക്ഷാമബത്ത പൂർണമായും കുടിശിക ഉൾപ്പെടെ വിതരണം ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ മസ്റ്ററിംഗ്നവംബർ ഒന്നാം തീയതി മുതൽ ആരംഭിക്കുമെന്നും മസ്റ്ററിംഗ് കാലയളവിൽ പെൻഷൻകാരെ സഹായിക്കുന്നതിന് വേണ്ടി ആലപ്പുഴ ഓഫീസ് പരിസരത്ത് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡിസ്‌കുകൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി ,എം.പി.പ്രസന്നൻ ,കെ.എം.സിദ്ധാർത്ഥൻ , എസ്.പ്രംകുമാർ,എസ്.പത്മകുമാരി,എം.ജെ. സ്റ്റീഫൻ ,ബി.രാമചന്ദ്രൻ ,എം. അബൂബക്കർ, കെ.ടി.മാത്യു ,പി.കെ.നാണപ്പൻ എന്നിവർ സംസാരിച്ചു.മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.സോമൻ പിള്ള ,ട്രാൻസ്‌പോർട്ട് സമരസഹായ സമിതി അംഗം ജി.മുകുന്ദൻ പിള്ള എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗത്തിൽ മരണാനന്തര ക്ഷേമനിധി തുക എം.പി .പ്രസന്നൻ, കെ.എം സിദ്ധാർത്ഥൻ എന്നിവർ ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്തു.