തുറവൂർ : കളരിക്കൽ മഹാദേവീ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി മഹോത്സവം 30 ന് നടക്കും. രാവിലെ 6 ന് ഭഗവതി സേവ, 7 ന് സ്കന്ദപുരാണ പാരായണം, 8 ന് നവകം, പഞ്ചഗവ്യം. 8.30 ന് മൂലസ്ഥാനമായ കുറ്റിട ധർമ്മ ദേവതാ സന്നിധിയിൽ നിന്നും വർണ്ണശബളമായ കാവടി ഘോഷയാത്ര ആരംഭിച്ച് 11 ന് ക്ഷേത്രത്തിലെത്തി ചേരും. തുടർന്ന് വിശേഷാൽ പൂജകളും വഴിപാടുകളും അന്നദാനവും നടക്കും. വൈദിക ചടങ്ങുകൾക്ക് മേൽശാന്തി ഗോപി ശാന്തി മുഖ്യ കാർമ്മികനാകും. വളമംഗലം മഹാദേവീ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ഉത്സവം 30 ന് നടക്കും. രാവിലെ സുബ്രഹ്മണ്യകീർത്തനാലാപനം ഉച്ചയ്ക്ക് കാവടി ഘോഷയാത്ര, നവകാഭിഷേകം, വിശേഷാൽ അഭിഷേകങ്ങൾ, മുഴുക്കാപ്പ്, ഷഷ്ഠി പൂജ, പ്രസാദ വിതരണം എന്നിവ നടക്കും.