arr
ജെ.എസ്. എസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി പുന്നപ്ര-വയലാർ രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി എരമല്ലൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്യുന്നു

അരൂർ: ജെ.എസ്. എസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമല്ലൂരിൽ പുന്നപ്ര-വയലാർ രക്തസാക്ഷി വാർഷിക ദിനാചരണം സംഘടിപ്പിച്ചു. പ്രകടനത്തിനുശേഷം എരമല്ലൂരിൽ നടന്ന അനുസ്മരണ സമ്മേളനം ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്തു. കെ .പീതാംബരൻ അദ്ധ്യക്ഷനായി. ആർ. പൊന്നപ്പൻ , പി. രാജു ,സുനിത വിനോദ്, വി.കെ. അംബർഷൻ, യു.കെ.കൃഷ്ണൻ , വി.കെ. ഗൗരീശൻ , റെജി റാഫേൽ , കെ.പി. വിദ്യാധരൻ , പി.സി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.