മാവേലിക്കര: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയും ജെറി ഓർത്തോ ഗ്രൂപ്പും മാവേലിക്കര മീഡിയ ക്ലബും മാവേലിക്കര പൊലീസ്, എകസൈസ് ലഹരിവിരുദ്ധ സ്‌കോഡുമായി ചേർന്ന് ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ, മറ്റം സെന്റ് ജോൺസ് സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് ബോധവത്കരണ ക്ലാസും ആവശ്യമായവർക്ക് കൗൺസിലിംഗും നടത്തും. നാട്ടിലെ മറ്റു മേഖലയിലേക്ക് ഈ സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 31ന് വൈകിട്ട് 4ന് ചെട്ടികുളങ്ങരയിൽ നിന്ന് മറ്റം സെന്റ് ജോൺസ് സ്‌കൂളിലേക്ക് ലഹരിവിരുദ്ധ സന്ദേശറാലിയും നടത്തും. സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി കളക്ടർ വി.ആർ.കൃഷ്ണ തേജ പങ്കെടുക്കുമെന്ന് കൺവീനർമാരായ ജിനേഷ് ബാലകൃഷ്ണപിള്ള, കാർത്തിക് ഉണ്ണിത്താൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.