nattugaddika
ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ അവതരിപ്പിച്ച നാട്ടു ഗദ്ദികയിൽ നിന്ന്

മാന്നാർ: വയനാട് ജില്ലയിലെ ഗോത്രവിഭാഗമായ അടിയ സമുദായത്തിന്റെ അനുഷ്ഠാന കലയായ നാട്ടുഗദ്ദിക (ശാന്തി) ചെങ്ങന്നൂർ പെരുമയുടെ മാന്നാർ സർഗോത്സവം വേദിയിൽ അരേങ്ങറി. നാട്ടിൽ ശാന്തി ലഭിക്കാൻ വേണ്ടിയുള്ള ഗദ്ദിക മൂന്ന് തരത്തിലാണ് നടത്തപ്പെടുന്നത്. സാധാരണ ഗദ്ദിക, പൂജ ഗദ്ദിക, നാട്ടുഗദ്ദിക എന്നിങ്ങനെയാണുള്ളത്. മാരിയമ്മ സങ്കല്പത്തിൽ പുരുഷൻമാർ സ്ത്രീവേഷം കെട്ടി പരിപാടി അവതരിപ്പിക്കുന്നതെന്നുള്ള പ്രത്യേകതയുമിതിനുണ്ട്. തുടി, ചീനി (കുഴൽ), മണി എന്നീ വാദ്യോപകരണങ്ങളാണ് അണിയറയിലുള്ളത്. മുൻ ഫോക്ക്‌ലോർ ചെയർമാൻ അന്തരിച്ച പി.കെ.കാളനാണു നാടൻ കലയാക്കി മാറ്റിയെടുത്ത് നാട്ടുഗദ്ദികയെ പുറം വേദികളിലെത്തിച്ചത്.