മാവേലിക്കര: ലഹരിവിരുദ്ധ മാസാചാരണത്തിന്റെ ഭാഗമായി പുന്നമൂട് പബ്ലിക് ലൈബ്രറി വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള പോസ്റ്റർ മത്സരം നടക്കും. ലഹരിയോട് വിട എന്ന വിഷയത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ പോസ്റ്റർ തയ്യാറാക്കാം. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളായാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും സമ്മാനങ്ങളായി നൽകും. പോസ്റ്ററുകൾ മാവേലിക്കരയിൽ പ്രദർശിപ്പിക്കും. എ 3 വലുപ്പമുള്ള ഡ്രോയിംഗ് പേപ്പറാണ് ഉപയോഗിക്കേണ്ടത്. വലത് ഭാഗത്ത് താഴെ പേരും, ക്ലാസും പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും എഴുതണം. പോസ്റ്ററുകൾ നവംബർ 7ന് മുമ്പായി പ്രസിഡന്റ്, പുന്നമൂട് പബ്ലിക് ലൈബ്രറി, പുന്നമൂട്, മാവേലിക്കര -690101 എന്ന വിലാസത്തിൽ അയയ്ക്കണം. വിമുക്തി ക്ലബ് പോസ്റർ എന്ന് കവറിന് പുറത്ത് എഴുതിയിരിക്കണം. മേൽവിലാസത്തോടാപ്പം ഫോൺ നമ്പറും വയ്ക്കണം. വാട്സ്ആപ്പ് നമ്പർ : 8281161371.