പൂച്ചാക്കൽ: തൃച്ചാറ്റുകുളം ശ്രീനാരായണ വിലാസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ചടങ്ങുകൾ 30 ന് നടക്കും. ഗണപതി ഹോമം, കലശാഭിഷേകം, പഞ്ചാമൃതാഭിഷേകം തുടങ്ങിയ വൈദിക ചടങ്ങുകൾക്ക് ക്ഷേത്രാചാര്യൻ കെ.ആർ. പ്രസാദ് തന്ത്രി കാർമ്മികനാകും. ഉച്ചക്ക് മഹാ അന്നദാനം നടക്കും. പ്രസിഡന്റ് ജിജി പനത്തറ, സെക്രട്ടറി അനിൽകുമാർ കീപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകും.