ചേർത്തല: പൗരോഹിത്യവും മതവു മനുഷ്യനെ അക്രമിച്ചു കൊണ്ടിരിക്കുന്ന ആധുനിക കാലത്തും ശാസ്ത്രത്തെയും മനുഷ്യനെയും ചേർത്തുപിടിച്ചുള്ള വയലാർ രാമവർമ്മയുടെ വരികൾക്ക് പ്രസക്തിയേറെയാണെന്ന് കവിയും ഗാനരചയിതാവുമായ ബി.കെ.ഹരിനാരായണൻ പറഞ്ഞു.വയലാർ രാമവർമ്മയുടെ 47ാംഅനുസ്മരണ ദിനത്തിൽ പുരോഗമന കലാസാഹിത്യസംഘവും ഇപ്റ്റയും യുവകലാസാഹിതിയും ചേർന്ന് വയലാർ രാഘവപറമ്പിൽ നടത്തിയ വയലാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ.എൻ.ബാലചന്ദ്രൻ അദ്ധ്യക്ഷനായി.പി.കെ.മേദിനി,പള്ളിപ്പുറം മുരളി,എസ്.ആർ.ഇന്ദ്രൻ,എം.സലാവുദ്ദീൻ,ചേർത്തല രാജൻ,ഗീതാപുഷ്‌കരൻ,പി.എസ്.സുഗന്ധപ്പൻ,പി.നളിനപ്രഭ,എ.ജി.അശോകൻ,ആസിഫ് റഹിം,സജീവ് കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
കവിസമ്മേളനം കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. വിദ്വാൻ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി.വി.എസ്.കുമാരി വിജയ,പൂച്ചാക്കൽഷാഹുൽ തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ഓളംപേർ കവിതകളവതരിപ്പിച്ചു.
വയലാർ രാഘവപറമ്പിലെ വയലാർ സ്മൃതി മണ്ഡപത്തിൽ രാവിലെ മുതൽ ആയിരങ്ങൾ പുഷ്പാർച്ചനക്കായെത്തി.വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടിയും കുടുംബാംഗങ്ങളും ചേർന്ന് പുഷ്പാർച്ചന നടത്തിതോടെയായിരുന്നു തുടക്കം.മന്ത്റി പി.പ്രസാദ്,എം.എം.ആരിഫ് എം.പി.എം.എൽ.എ മാരായ ദലീമ,എം.എസ്.അരുൺകുമാർ,നേതാക്കളായ സി.എസ്.സുജാത,സി.ബി.ചന്ദ,ബാബു,ആർ.നാസർ.ടി.ജെ.ആഞ്ചലോസ്,പി.കെ.മേദിനി,മനു.സി.പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.