m

മണ്ണഞ്ചേരി :റോഡരികിൽ കൂടി നടന്ന് പോകുമ്പോൾ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് ഇരങ്ങാട്ട് വെളി മുഹമ്മദ് ഇസ്മയിൽ (59) മരിച്ചു. മണ്ണഞ്ചേരി ചിയാംവെളിയിലെ റോഡിലൂടെ നടന്ന് പോകവേ ഒരു മാസത്തിന് മുമ്പാണ് ബൈക്കിടിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രി,ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സക്ക്ശേഷം മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: സുഹറാ ബീവി.മക്കൾ:സൗമി, സഫീർ.മരുമക്കൾ:ഫസിൽ,ഷീബ.