
മാന്നാർ: ബുധനൂർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് എണ്ണയ്ക്കാട് കുന്നുപറമ്പിൽ പരേതനായ മാർട്ടിന്റെ ഭാര്യ അന്നമ്മ (73) തീപ്പൊള്ളലേറ്റ് മരിച്ചു. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ അന്നമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ മരിച്ചു. കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവർ മൂത്തമകനോടോപ്പമായിരുന്നു താമസം. . മക്കൾ: ആന്റണി, തോമസ്, കുസുമം, വിമലാംബിക. മരുമക്കൾ: മോളി, മറിയാമ്മ, ജെറോം, സാബു.