
ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ഉള്ളുരുപ്പിൽ റജി കുമാർ (56) ആണ് മരിച്ചത്. കഴിഞ്ഞ 20 ന് രാത്രി 8 മണിയോടെ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ വച്ച് റജി സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ റജി കുമാറിനെ ആദ്യം ഹരിപ്പാട് ഗവ. ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ തുടരവേ ഇന്നലെ രാവിലെ 8 മണിയോടെ മരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) പകൽ 2 ന് . ഭാര്യ: ശ്രീകല. മക്കൾ: അജയ് ശ്രീരാജ് ,അക്ഷയ് ശ്രീരാജ് . സഞ്ചയനം 3ന് രാവിലെ 9 ന്