
ഹരിപ്പാട്: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പള്ളിപ്പാട് നടുവട്ടം കൊല്ലംപറമ്പിൽ കുടുംബാംഗം അന്നമ്മ മാത്യു (കുഞ്ഞുമോൾ - 65) വാണ് മരിച്ചത്. ബുധൻ ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം കരമന-കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോട് തുലവിള കല്യാണ മണ്ഡപത്തിന് മുന്നിലായിരുന്നു അപകടം. തുറന്നു കിടന്ന മീഡിയനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ നേമം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന ബൈക്ക് അന്നമ്മ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പാപ്പനംകോട് സി എസ് ഐ ആറിലെ മുൻ സീനിയർ സ്റ്റെനോഗ്രാഫറായ അന്നമ്മ പാപ്പനംകോട് കടുക്കത്തറ ലെയ്നിൽ പി എം ആർ എ ഇ -24 ക്രൈസ്റ്റ് വില്ലയിലായിരുന്നു താമസം.സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് പള്ളിപ്പാട് സെന്റ് തോമസ് മാർത്തോമ്മ വലിയ പളളി സെമിത്തേരിയിൽ. മക്കൾ : ബീരൻ കെ.മാത്യു, ബിനു കെ മാത്യു.