ash
ആഷ്‌ലിൻ അലക്‌സാണ്ടറിന് എ.എം. ആരിഫ് എം.പി, കളക്ടർ വി​.ആർ.കൃഷ്ണതേജ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിക്കുന്നു

ആലപ്പുഴ: കുവൈറ്റിൽ നടന്ന ഏഷ്യൻ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 X 100 മീറ്റർ റിലേയിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമംഗം ആഷ്‌ലിൻ അലക്‌സാണ്ടറിനെ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ.എ.എം ആരിഫ് എം.പി ഉപഹാരം നൽകി. തുടർന്നു നടന്ന ജില്ല സ്‌പോർട്‌സ് കൗൺസിൽ വാർഷിക ജനറൽബോഡി യോഗം കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു സ്വാഗതവും സെക്രട്ടറി എൻ.പ്രദീപ്കുമാർ നന്ദിയും പറഞ്ഞു. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.കെ. പ്രതാപൻ, എക്‌സിക്യുട്ടീവ് കമ്മി​റ്റി അംഗങ്ങളായ ടി.ജയമോഹൻ, അഡ്വ.കുര്യൻ ജയിംസ്, പി.കെ. ഉമാനാഥൻ, ടി.കെ. അനിൽ, അസോസിയേഷൻ ഭാരവാഹികൾ, ആഷ്‌ലിന്റെ പിതാവ് അലക്‌സാണ്ടർ എന്നിവർ പങ്കെടുത്തു.