ആലപ്പുഴ: സപ്ലൈക്കോ എംപ്ലോയീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനം നാളെ ചടയമുറി സ്മാരകത്തിൽ രാവിലെ 9ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.പി.മധു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജസ്റ്റിൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. സർവീസിൽ നിന്ന് വിരമിച്ചവർക്കും, പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുമുള്ള ഉപഹാരങ്ങൾ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് വിതരണം ചെയ്യും.