 
ചാരുംമൂട് : മാവേലിക്കര സബ് ജില്ല ശാസ്ത്ര മേളയിൽ പാലമേൽ പഞ്ചായത്തിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വിജയിച്ച ഉളവുകാട് ആർ.സി.വി എൽ.പി.എസിലെ വിദ്യാർത്ഥികളായ എസ്. ശരൺ , ബി.ആര്യൻ,പി.ആർദ്രവ് , പി.അഭിനവ് , നവീൻ.എം.പിള്ള , ശ്രിയ അഭിലാഷ് , ഡി .അപർണ ഗോപൻ , സായ് ലക്ഷ്മി , ധ്യാൻ മഹേഷ് എന്നിവരെ പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് എ.ജി.ശ്രീകല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയശ്രീ ഭാസ്‌കർ നന്ദിയും പറഞ്ഞു.