ചേർത്തല: ഉപജില്ല സ്‌കൂൾ യുവജനോത്സവത്തിന്റെ സ്വാഗതസംഘം സംഘാടകസമിതി രൂപീകരിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ യോഗം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്റി പി.പ്രസാദ്,എ.എം.ആരിഫ് എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവരെ മുഖ്യരക്ഷാധികാരികളായും പി.പി.ചിത്തരഞ്ജൻ എം.എൽ.എ,ദെലീമ ജോജോ,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭ കൗൺസിലർമാരും അടങ്ങുന്ന 250 അംഗ കമ്മി​റ്റിയേയും യോഗം തിരഞ്ഞെടുത്തു.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവനെ സ്വാഗതസംഘം ചെയർമാനായും ടി.എസ്.അജയകുമാറിനെ വൈസ് ചെയർമാനായും വിവിധ സബ് കമ്മ​റ്റികളും അതിന്റെ കൺവീനർമാരേയും തിരഞ്ഞെടുത്തു.4000ത്തോളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവത്തിന്റെ മുഖ്യ വേദി മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളാണ്.സെന്റ് മേരിസ് എച്ച്.എസ്‌,ചേർത്തല, മുട്ടം എച്ച്.എസ്.എൽ.പി. ഗവ: ടൗൺ എൽ.പി.എസ്,മുട്ടം പാരിഷ് ഹാൾ എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങൾ നടക്കുന്നത്.