പൂച്ചാക്കൽ: ഉത്പ്പാദന ചെലവ് കുറച്ചെങ്കിൽ മാത്രമേ ക്ഷീര കർഷകർക്ക് ലാഭകരമായി മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളുവെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തൈക്കാട്ടുശേരി ബ്ലോക്ക്ക്ഷീരസംഗമം മണപ്പുറം മരോട്ടിക്കൽ കമ്പനിക്ക് സമീപത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഗുണനിലവാരം കുറഞ്ഞ കാലിത്തീറ്റകൾ കന്നുകാലികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനു വേണ്ടി ആവശ്യമായ നിയന്ത്രണങ്ങൾഏർപ്പെടുത്തുന്നതിന് നിയമം കൊണ്ടുവരുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദലീമ ജോജോ എം.എൽ.എ. അദ്ധ്യക്ഷയായി. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജനറൽ കമ്മറ്റി ചെയർമാൻ പി.എം. പ്രമോദ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.എം.ഷാജി, കൺവീനർ പി. സിനിമോൾ, ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ എൻ. വീണ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.വിശ്വംഭരൻ, ധന്യാ സന്തോഷ്, അഷറഫ് വെള്ളേഴത്ത്, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് സ്മിതാദേവാനന്ദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ. ജനാർദ്ദനൻ , അഡ്വ ജയശ്രി , അഡ്വ രജിത, അഡ്വ. എം.കെ. ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.