ചേർത്തല: ചേർത്തല ജല അതോറിട്ടി പി.എച്ച്.സെക്ഷന് കീഴിൽ വരുന്ന തണ്ണീർമുക്കം,കഞ്ഞിക്കുഴി,മുഹമ്മ,വയലാർ,ചേർത്തല തെക്ക്,മാരാരിക്കുളം വടക്ക്,മാരാരിക്കുളം തെക്ക് പഞ്ചായത്തുകളും ചേർത്തല നഗരസഭയിലേയും വെള്ളക്കര കുടിശിക വരുത്തിയ ഉപഭോക്താക്കളുെ വാട്ടർ കണക്ഷനുകൾ വിച്ഛേദിച്ചു തുടങ്ങിയതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഗാർഹിക, ഗാർഹികേതര കണക്ഷനുകൾ,പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കേടായ മീറ്ററുകൾ മാറ്റിവെയ്ക്കാത്തവർ,അനധികൃതമായി വെള്ളം ദുരുപയോഗം ചെയ്യുന്നവർ,പ്രധാന പൈപ്പിൽ നിന്നും വെള്ളം ചൂഷണം ചെയ്യുന്നവർ എന്നിവരുടെ കണക്ഷനുകളാണ് വിച്ഛേദിച്ചു തുടങ്ങിയത്.15 ദിവസത്തിനുള്ളിൽ കുടിശിക തീർത്ത് അടയ്ക്കാത്തവർക്കെതിരെ റവന്യു റിക്കവറി നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു.