ചാരുംമൂട് : ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചാരുംമൂട് മേഖലാ യൂണിറ്റ് ' കുടുംബ സംഗമവും പ്രമുഖരെ ആദരിക്കലും 30 ന് വൈകിട്ട് 5 ന് കുറ്റിവിളയിൽ സ്റ്റേ ഇന്നിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വേണു കൊപ്പാറ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര മുഖ്യപ്രഭാഷണം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദ് അടക്കം സംസ്ഥാന ജില്ലാ നേതാക്കളെ ആദരിക്കും. സംസ്ഥാന ട്രഷറർ അബ്ദുൽ നാസർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.