മാവേലിക്കര: കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപറേഷന്റെ കെക്സ്‌കോൺ ന്യായവില മെഡിക്കൽസിന്റെയും വനിതാ കേന്ദ്രീകൃത യൂണിഫോം ആൻഡ് ഗാർമെന്റ്സ് മാനുഫാക്ടറിംഗ് യൂണിറ്റിന്റെയും മൂന്നാമത് സംരംഭം മാവേലിക്കര ജില്ലാ ആശുപത്രിയ്ക്ക് സമീപം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെക്സ്‌കോൺ ചെയർമാൻ ലെഫ്നന്റ് കേണൽ എം.കെ.ശശിധരൻ അദ്ധ്യക്ഷനായി. യൂണിഫോം ഗാർമെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ നിർവഹിച്ചു. കെക്സ്‌കോൺ ഡയറക്ടർ കെ.വി.വാസുദേവൻ, വാർഡ് കൗൺസിലർ ബിനു വർഗീസ് എന്നിവർ സംസാരിച്ചു. കെക്സ്‌കോൺ മാനേജിംഗ് ഡയറക്ടർ ക്യാപ്ടൻ വിനോദ് മാത്യു സ്വാഗതവും പ്രൊജക്ട് കൺസൾറ്റന്റ് എ.ജി.സന്തോഷ് നന്ദിയും പറഞ്ഞു.