ഹരിപ്പാട് :ലഹരിവിമുക്ത സന്ദേശം സ്കൂൾ കുട്ടികളിലേക്കെത്തിക്കാൻ നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ കരുവാറ്റ എൻ.എസ്.എസ്. ഹായർസെക്കൻഡറി സ്കൂളിലാണ് ക്വിസ് മത്സരം നടത്തിയത്. ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളസർക്കാർ ആഹ്വാനം ചെയ്ത ലഹരിവിമുക്ത ക്യാമ്പയിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്‌മിസ്ട്രസ് രാമാദേവി നിർവഹിച്ചു. വൃന്ദ വിശ്വനാഥ് ഒന്നാം സ്ഥാനവും, അഭിരാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വളണ്ടിയർമാർ കൈമാറി.