തുറവൂർ : പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ഉത്സവം നാളെ നടക്കും. രാവിലെ മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ ഉച്ചയ്ക്ക് മഹാ അന്നദാനത്തോടെ സമാപിക്കും. സുബ്രഹ്മണ്യപൂജ, സമൂഹ പഞ്ചാമൃതാഭിഷേകം, കാവടി വരവ്, സമൂഹപ്രാർത്ഥന, അഭിഷേകം തുടങ്ങിയവ നടക്കും. ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി മുഖ്യകാർമ്മികനാകും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് തീരുമല വാസുദേവൻ, വൈസ് പ്രസിഡന്റ് കെ.കെ.സജീവൻ, സെക്രട്ടറി എൻ.പി.പ്രകാശൻ എന്നിവർ അറിയിച്ചു.