കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ വിവാഹപൂർവ്വ കൗൺസിലിംഗ് യൂണിയൻ ഹാളിൽ ഇന്നും നാളെയുമായി നടക്കും. ക്ലാസിന് മുന്നോടിയായി നടക്കുന്ന സമ്മേളനം യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. മുവാറ്റുപുഴ വിദ്യ ചാരിറ്റബിൾ ട്രസ്റ്റ് ടീം അംഗങ്ങൾ ക്ലാസെടുക്കും