ചാരുംമൂട്: വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 70 കാരനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. നൂറനാട് പുതുപ്പള്ളിക്കുന്നം മീനത്തേതിൽ രാഘവനാണ് അറസ്റ്റിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നൂറനാട് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിയുടെ വീടിനു മുന്നിൽ കൂടി ദിവസവും സൈക്കിളിൽ സഞ്ചരിക്കുന്ന ഇയാൾ അശ്ലീല ആംഗ്യങ്ങൾ കാട്ടുകയും മിഠായി നൽകി വശീകരിക്കാൻ ശ്രമിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.