a
സി.ബി.എസ്.ഇ ആലപ്പുഴ പത്തനംതിട്ട സഹോദയ കലോത്സവം നാഷണൽ സെൻട്രൽ സ്കൂൾ മാനേജർ കെ.കെ.മത്തായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ പത്തനംതിട്ട സഹോദയ കലോത്സവം ഏഴംകുളം നാഷണൽ സെൻട്രൽ സ്കൂളിൽ ആരംഭിച്ചു. നാഷണൽ സെൻട്രൽ സ്കൂൾ മാനേജർ കെ.കെ.മത്തായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഡോ.ശ്രീജ അദ്ധക്ഷയായി. ഫാ.റോയ് ജോർജ്ജ് അനുഗ്രഹ പ്രഭാഷണം നടത്തി. സഹോദയ സെക്രട്ടറി വി.സുനിൽകുമാർ സ്വാഗതവും സഹോദയ വൈസ് പ്രസിഡന്റ് ലീനാ ശങ്കർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വേദികളിലായി ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, സംഘഗാനം, മൂകാഭിനയം, ഒപ്പന, തിരുവാതിര, പദ്യപാരായണം മത്സരങ്ങൾ നടന്നു. 59 ഇനങ്ങളിലായി 1000ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന മത്സരങ്ങൾ ഇന്ന് വൈകിട്ട് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സ്കൂളുകൾക്ക് ട്രോഫികൾ വിതരണം ചെയ്യുമെന്ന് സഹോദയ ഭാരവാഹികൾ അറിയിച്ചു. നവംബർ 24 മുതൽ 27 വരെ വാഴക്കുളം കാർമ്മൽ സി.എം.ഐ പബ്ലിക് സ്കൂളിൽ സംസ്ഥാന കലോത്സവം നടക്കും.