മാന്നാർ: മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മാന്നാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവാചക പ്രകീർത്തന സദസ് സമാപിച്ചു. മാന്നാർ പുത്തൻപള്ളിക്ക് സമീപത്തായി മർഹൂം മാദിഹ് മുഹമ്മദ്ഇർഫാൻ നഗറിൽ നടന്ന സമാപന സമ്മേളനം മാന്നാർ ജുമാമസ്ജിദ് ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് മാന്നാർ യൂണിറ്റ് പ്രസിഡന്റ് ഹാജി പി.എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം എച്ച്.ഇസുദ്ദീൻ കാമിൽ സഖാഫി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. നിരണം ജുമാമസ്‌ജിദ് ഇമാം താഹാ സഅദി, പാവുക്കര ജുമാമസ്ജിദ് ഇമാം മുഹമ്മദ് യാസീൻ ബുഖാരി, നൗഷാദ് സഅദി, കെ.എ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. അഫ്സൽ കായംകുളം, ഹാഫിള് സയ്യിദ് മുഖ്താർ ബാഫഖി, സൈഫുദ്ദീൻ, ഹസൻ അബ്ദുൽ അസീസ്, ഹനീഫ മൂലയിൽ എന്നിവർ പ്രവാചക പ്രകീർത്തന പാരായണത്തിന് നേതൃത്വം നൽകി.